അമിതാഭ് ബച്ചന്റെ രൂപ സാദൃശ്യം ; പൂനെ സ്വദേശിയുടെ ടിക്ക് ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

അതേസമയം മൈക്കിള്‍ ജാക്‌സന്റെ അതേ രീതിയില്‍ ടിക്ക് ടോക്കില്‍ നൃത്തച്ചുവടുകള്‍ വച്ച ബാബ ജാക്‌സണ്‍ എന്ന യുവാവിനെ പ്രേക്ഷകര്‍ ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു.

ബോളിവുഡ് താരം അമിതാഭ് ബച്ചനോട് രൂപ സാദൃശ്യമുള്ള ഒരു യുവാവിന്റെ ടിക്ക് ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. പൂനെ നിവാസിയായ ശശികാന്ത് പെഡ്വാളിന്റെ ട്വിറ്റര്‍ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത്. അമിതാഭ് ബച്ചന്റെ ഡയലോഗുകള്‍ ടിക് ടോക്കില്‍ ശശികാന്ത് അവതരിപ്പിച്ചിരുന്നു.

ബച്ചന്റെ അതേ രൂപ സാദൃശ്യമാണെന്നും രണ്ടുപേരുടേയും വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് ടിക്ക് ടോക്ക് പ്രേക്ഷകരുടെ വിലയിരുത്തല്‍. ശശികാന്തിന്റെ ശബ്ദവും അമിതാബ് ബച്ചന്റെ ശബ്ദത്തിന് സമാനമാണ്. തന്റെ ടിക്ക്ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത കാര്യം വീഡിയോയിലൂടെയാണ് ശശികാന്ത് അറിയിച്ചത്.

അതേസമയം മൈക്കിള്‍ ജാക്‌സന്റെ അതേ രീതിയില്‍ ടിക്ക് ടോക്കില്‍ നൃത്തച്ചുവടുകള്‍ വച്ച ബാബ ജാക്‌സണ്‍ എന്ന യുവാവിനെ പ്രേക്ഷകര്‍ ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ടിക്ക്ടോക്ക് വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് യുവാവ് താരമായത്.

Share
Leave a Comment