
ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലെത്തിയ സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് നേട്ടം കരസ്ഥമാക്കി കൊണ്ടാണ് നവതരംഗ സിനിമകളിലേക്ക് കാലെടുത്തുവെച്ചത്. ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ സുരഭി ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.എംഎടി മൂസ എന്ന ഹാസ്യ ടെലിവിഷന്‍ പരമ്പരയാണ് സുരഭി ലക്ഷ്മിയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്.
സുരഭിയുടെ വാക്കുകള്‍
‘സിനിമയില്‍ അഭിനയിക്കാനായി പോകുമ്പോള്‍ താമസവും യാത്രയും നല്ലതായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്നതിനാല്‍ അത് നിര്‍ബന്ധമാണ്. ഒരു ദിവസം ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ വളരെ മോശപ്പെട്ട റൂം ആയിരുന്നു അവര്‍ നല്‍കിയത്, ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, അമ്മയായിരുന്നു പുലരും വരെയും എനിക്ക് കൂട്ടിരുന്നത്. അടുത്ത ദിവസം ആയപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് കാര്യം പറഞ്ഞു, അപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു, ഇനി ഇതിലും മോശപ്പെട്ട ഒരു സ്ഥലത്തേക്കാണ് പോകാന്‍ പോകുന്നത്, എനിക്ക് അത് കഴിയില്ല എന്ന് തുറന്നു പറഞ്ഞപ്പോള്‍ എങ്കില്‍ നിങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കണ്ട എന്നവര്‍ പറഞ്ഞു അങ്ങനെ ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു’.
Post Your Comments