സിനിമയ്ക്കുള്ളില്‍ ആക്ഷേപ ഹാസ്യം ഏറ്റവും നന്നായി എഴുതി ചേര്‍ക്കുന്ന തിരക്കഥാകൃത്താണ് ശ്രീനിവാസന്. അത് പോലെ തന്നെയാണ് ശ്രീനിവാസനിലെ വ്യക്തിയും. കുഞ്ചന്‍ നമ്പ്യാരെ പോലെ, സഞ്ജയനെ പോലെ, വികെഎന്നിനെ പോലെ തന്നെ താരതമ്യം ചെയ്യരുതെന്നു അവതാരകയോട് ശ്രീനിവാസന് പറയുമ്പോഴും മലയാള സിനിമയ്ക്ക് ശ്രീനിവാസന് എന്നാല്‍ ആ പേരുകള്‍ പോലെ അവരുടെ തമാശകള്‍ പോലെ അത്രയും പ്രിയപ്പെട്ടതാണ്. അത് കൊണ്ടാണ് തന്റെ സിനിമ പത്ത് പ്രാവശ്യം കണ്ടെന്നു പറഞ്ഞ സ്ത്രീയോട് ശ്രീനിവാസന് അങ്ങനെയൊരു മറുപടി നല്കിയതും.
ശ്രീനിവാസന് കഥയെഴുതി സംവിധാനം ചെയ്ത ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രമാണ് ഒരു സ്ത്രീ ആരാധിക പത്ത് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് ശ്രീനിവാസനോട് തുറന്നു പറഞ്ഞത്. ഉടനടി ശ്രീനിയുടെ തനത് ശൈലിയിലുള്ള മറുപടിയുമെത്തി, ഒന്‍പത് പ്രാവശ്യം കണ്ടിട്ടും ആ സിനിമ മനസിലായില്ലേ എന്നായിരുന്നു ശ്രീനിവാസന്റെ ചോദ്യം. അതാണ് ശ്രീനിവാസന് മലയാളികള്‍ പറയുന്ന ക്ലീഷേ വാചകങ്ങളെ അടിമൂടി കീറി മുറിക്കുന്ന ചെറു തമാശകള്‍ ഉണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന മറ്റൊരു സഞ്ജയനെന്നോ വികെഎന്‍ എന്നോ ശ്രീനിവാസനെ വിശേഷിപ്പിക്കാം. മകന് സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്റെ സിനിമാ മോഹത്തിന് വീര്യം കുറഞ്ഞിട്ടില്ലെന്നും ഇനിയും നല്ല സിനിമകള്‍ എഴുതാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസന് കൗമുദി ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
Post Your Comments