സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാന്‍ മടിയില്ലാത്ത താരമാണ് ശ്രീനിവാസന്‍. പലപ്പോഴും പല കാര്യങ്ങളിലും അദ്ദേഹം വിമര്‍ശനവുമായി എത്താറുണ്ട്. ഇപ്പോള്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങളായ നല്ല ഭക്ഷണമോ ശുദ്ധജലമോ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
മനുഷ്യന് നിലനില്‍ക്കണമെങ്കില്‍ വേണ്ടത് ഭക്ഷണമാണ്. നല്ല ഭക്ഷണം കൊടുക്കാന്‍ ഏതെങ്കിലും തല്ലിപൊളികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയില്‍ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധനങ്ങളുണ്ട്. പക്ഷേ അത് കാര്യമാത്രപ്രധാനമായ രീതിയില്‍ നടന്നിട്ടില്ല. നല്ല വെള്ളം കൊടുക്കുന്നുണ്ടോ? എറണാകുളം ആണല്ലോ ഇത്. ഇവിടെ ജനങ്ങള്‍ കുടിക്കുന്നത് പെരിയാറിലെ വെള്ളമാണ്.
ക്ളോറിനേഷന്‍ എന്നു പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നതും, ആളുകളെ കൊണ്ട് കുടിപ്പിക്കുന്നതും. രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേര്‍ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയില്‍ പെട്ട എത്രയോ ഫാക്ടറികള്‍ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങള്‍ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോള്‍ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവണ്‍മെന്റ് കൊടുക്കുന്നത് ശ്രീനിവാസന്‍ പറയുന്നു.
Post Your Comments