തന്റെ മുൻ കാമുകന്റെ പക്കൽ നിന്നും വൈകാരികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന് ഗായികയുടെ വെളിപ്പെടുത്തൽ. പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറുമായുള്ള പ്രണയകാലത്ത് താൻ അത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടു എന്ന് ഗായിക സെലീന ഗോമസ് വെളിപ്പെടുത്തി. ഒരു ചാനൽ അഭിമുഖത്തിൽ സെലീന സംഭവം വിവരിച്ചു.
ഇരയാക്കപ്പെട്ടു എന്ന ചിന്തയേക്കാൾ, താൻ അതിൽ നിന്നും കരുത്ത് നേടി എന്ന് സെലീന പറയുന്നു. മുതിർന്നയൊരാൾ എന്ന നിലയിൽ എനിക്കത് മനസ്സിലാക്കേണ്ടി വന്നു. എന്റെ തിരഞ്ഞെടുപ്പുകളെപ്പറ്റിയും എനിക്ക് ധാരണയുണ്ടാക്കേണ്ടതായി. ജീവിതകാലം മുഴുവനും ഇതേപ്പറ്റി ഓർത്ത് കൊണ്ടിരിക്കാതെ അതിൽ നിന്നും കരുത്ത് നേടി എന്ന് ഞാൻ അഭിമാനത്തോടെ പറയും. സെലീന വ്യക്തമാക്കി.
‘ലൂസ് യു ടു ലവ് മി’ എന്ന സെലീനയുടെ ഗാനം ആ വേർപിരിയലിന്റെ വേദനയെക്കുറിച്ചാണെന്ന് സെലീന വ്യക്തമാക്കുന്നു. 2018ലാണ് ഇരുവരും പിരിയുന്നത്.
Post Your Comments