GeneralLatest NewsMollywoodNEWS

‘അമ്മയാകാൻ ഒരുങ്ങി പേളി മാണി’ ; പ്രതികരണവുമായി താരത്തിന്റയെ അച്ഛൻ

ശ്രീനിഷിന്റെ കുടുംബവും സന്തോഷത്തിലാണ് എന്നായിരുന്നു റിപ്പോർട്ടുകൾ.

ശരിക്കും പേളി മാണി ഗർഭിണിയാണോ ? കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിലും ഓൺലൈൻ വാർത്തകളിലും വൈറലായി പ്രചരിക്കുന്ന വാർത്തയാണ് ഇത്. ശ്രീനിഷിന്റെ കുടുംബവും സന്തോഷത്തിലാണ് എന്നായിരുന്നു റിപ്പോർട്ടുകൾ.വാർത്ത വ്യാപകമായി പ്രചരിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും താരദമ്പതികൾ ആരും തന്നെ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് ആരാധകരെ കൂടുതൽ സംശയത്തിലുമാക്കി. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ് താരത്തിന്റയെ അച്ഛൻ.

പേളി അറിഞ്ഞു കാണില്ല അവൾ അമ്മയാകാൻ ഒരുങ്ങുന്ന കാര്യം എന്നാണ് അദ്ദേഹം പറയുന്നത്. ചില മുഖമില്ലാത്ത ആളുകൾ പടച്ചുവിടുന്ന ഫെയ്ക്ക് ന്യൂസ് ആണ് ആത്. അവൾ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിൽ ആണ്. ഇതിനു മുൻപും ഇതേ പോലെ വാസ്തവവിരുദ്ധമായ വാർത്തകൾ പ്രതികരിച്ചിരുന്നതായും പേളിയുടെ അച്ഛൻ മാണി വി പോൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button