മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ് 2നു ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ എലിമിനേഷനില്‍ പരീക്കുട്ടിയും സുരേഷും പുറത്തായിരുന്നു. ഈ എപ്പിസോഡിന് രണ്ട് ദിവസം മുന്‍പ് കണ്ണിന് ബാധിച്ച ഇന്‍ഫെക്ഷനെത്തുടര്‍ന്ന് പരീക്കുട്ടിയെ ഹൗസില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു ബിഗ് ബോസ്. എന്നാല്‍ എലിമിനേഷന് അസുഖം മൂലം മാത്രമല്ലെന്നും മറിച്ച് പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ വിവാദങ്ങളോട് പരീക്കുട്ടി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പരീക്കുട്ടിയുടെ പ്രതികരണം. രജിത്തും സുജോയും തമ്മില്‍ ഇന്നലെയുണ്ടായ സംഘര്‍ഷമാണ് പരീക്കുട്ടിയുടെ പ്രതികരണത്തിന് അടിസ്ഥാനം. സുജോയെ ‘പെണ്ണാളന്‍’ എന്ന് സംബോധന രജിത് വിളിച്ചിരുന്നു. ഇതിനെതിരെ കൈയ്യോങ്ങിക്കൊണ്ട് സുജോ പ്രതികരിച്ചിരുന്നു. ‘താന്‍ ഇറങ്ങാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും. തനിക്കിട്ട് ഒരെണ്ണം തരേണ്ടിവന്നാല്‍ തന്നെ തീര്‍ത്തിട്ടേ ഞാനിവിടെനിന്ന് പോകൂ’ എന്നായിരുന്നു സുജോയുടെ ഡയലോഗ്. ഇതിനെതിരെ
‘സുജോ മാത്യു, ഞാന്‍ എന്റെ റീ-എന്‍ട്രിക്കുവേണ്ടി കാത്തിരിക്കുകയാണ്. അണ്ണന്റെ നേരെ നീ കൈ പൊക്കി, അല്ലേടാ മോനൂസേ’ എന്നാണ് പരീക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Post Your Comments