മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ ഒരേ ദിവസം തന്നെ റിലീസിന് എത്തുക എന്ന് പറയുന്നത് ഇരുകൂട്ടരുടെയും ആരാധകരെ സംബന്ധിച്ച് വലിയ ആഘോഷം തന്നെയാണ്. അങ്ങനെയൊരു ഓണക്കാലമായിരുന്നു 1992 എന്ന വര്‍ഷത്തിലേത്. ആ വര്‍ഷത്തെ ഓണറിലീസായി പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി – മോഹന്‍ലാല്‍ സിനിമകള്‍ ആയിരുന്നു ‘പപ്പയുടെ സ്വന്തം അപ്പൂസും’, ‘യോദ്ധ’യും. സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധ സെപ്റ്റംബര്‍ മൂന്നിനും, ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’ സെപ്റ്റംബര്‍ നാലിനും പ്രദര്‍ശനത്തിനെത്തി.
പരീക്ഷണ ചിത്രമെന്ന നിലയില്‍ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും മോഹന്‍ലാലിന്റെ ‘യോദ്ധ’ ബോക്സോഫീസില്‍ കാര്യമായ ഒരു ചലനം സൃഷ്ടിച്ചില്ല. പക്ഷെ മമ്മൂട്ടി – ഫാസില്‍ ടീമിന്റെ ഇമോഷണല്‍ ഡ്രാമയായ ‘പപ്പയുടെ സ്വന്തം അപ്പൂസ്’ ജനപ്രിയ ചിത്രമായി മുന്നേറി. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും അത് വരെയുള്ള മമ്മൂട്ടി സിനിമകളില്‍ നിന്ന് ‘പപ്പയുടെ സ്വന്തം അപ്പൂസ്’ വലിയ കുതിപ്പ് നടത്തി.
ജഗതി ശ്രീകുമാറും മോഹന്‍ലാലും തമ്മിലുള്ള അഭിനയത്തിലെ കെമിസ്ട്രി ‘യോദ്ധ’യുടെ ആദ്യ പകുതിക്ക് ഒഴുക്ക് നല്കിയപ്പോള് സിനിമയുടെ രണ്ടാം പകുതി അന്നത്തെ സിനിമാ പ്രേക്ഷകന്റെ കാഴ്ച നിലാവരത്തിനു യോജിച്ചതല്ലായിരുന്നു, കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം ‘പപ്പയുടെ സ്വന്തം അപ്പൂസി’ന്റെ സാമ്പത്തിക വിജയത്തിനു കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു.
Post Your Comments