പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയൽ ആയിരുന്നു വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവന്നിരുന്ന അമ്മ. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നിയ രഞ്ജിത്തും, ശ്രീകലയുമാണ്. ഇരുവരും ഈ പരമ്പരയിൽ എത്തും മുൻപ് തന്നെ കല്യാണിയിലെ നിയയും, മാനസപുത്രിയിലെ ശ്രീകലയിലൂടെയും പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആയി മാറിയിരുന്നു.
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിയ. ആറ് വർഷം മുൻപുള്ള അമ്മയിലെ ഓർമ്മ എന്ന ക്യാപ്ഷ്യനോടെയാണ് നിയ ചിത്രം പങ്കിട്ടത്.
പഴയതിലും കൂടുതൽ സുന്ദരിമാരായിട്ടുണ്ട് ഇരുവരും എന്നാണ് ആരാധകർ പറയുന്നത്. ശ്രീകല മാനസപുത്രിയിൽ എത്തിയപ്പോൾ ഉള്ളതിനേക്കാളും സുന്ദരിയായിട്ടാണ് ഇപ്പോൾ ചിത്രങ്ങളിൽ നിറയുന്നത്. അതേസമയം ലണ്ടനിൽ എത്തിയ നിയ ഇപ്പോൾ കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആയില്ലേ എന്നും ആരധകർ ചോദിക്കുന്നുണ്ട്.
ഇരുവരും ഭർത്താക്കന്മാരോടൊപ്പം യുകെയിൽ കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. കുടുംബജീവിതത്തിൽ മുഴുകിയെങ്കിലും കലാകാരികൾ എന്ന നിലയിൽ പഴയ ഓർമ്മകൾ ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹ ശേഷവും ഇരുവരും അഭിനയത്തിൽ സജീവമായിരുന്നു. രാത്രിമഴയാണ്, ശ്രീകല ഏറ്റവും ഒടുവിലായി അഭിനയിച്ച പരമ്പര. കറുത്തമുത്തിലെ അഭിനയത്തിലൂടെയാണ് നിയ കൂടുതൽ പ്രേക്ഷക പ്രീതി നേടിയെടുത്തത്. ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയത്തിലേക്ക് മടങ്ങി വരും എന്ന് തന്നെയാണ് ഇരുവരുടെയും അഭിപ്രായം.
<
Post Your Comments