പലപ്പോഴും വിവാദങ്ങളില്‍ നിറയുന്ന നടനാണ് ബോളിവുഡ് സൂപ്പര്‍ ഹീറോ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ഗോവ വിമാനത്താവളത്തില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സല്‍മാന്‍ ഖാന്‍ ഏറ്റവും മോശമായി പെരുമാറുന്ന സിനിമാ നടനാണെന്നും മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പൊതുപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ഥി സംഘടന.
സല്‍മാന്‍ ഖാന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ടു. ഗോവ ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ നരേന്ദ്ര സവാരിക്കറും സല്‍മാനെതിരേ രംഗത്ത് വന്നിരുന്നു
Leave a Comment