പ്രമുഖ തമിഴ് സംവിധായകൻ മിസ്കിൻ നടി അനു ഇമ്മാനുവലിനെ കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പുതിയ ചിത്രമായ സൈക്കോയുടെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
മിസ്ക്കിൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം തുപ്പരിവാലന്റെ സൈറ്റിൽ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായികമാരായ അനുവും ആൻഡ്രിയയും ഒന്നിച്ചുള്ള ഷോട്ടുകൾ ചിത്രീകരിക്കുന്നതിനിടെ ആൻഡ്രി ജീൻസും അനു കുർത്തയുമാണി ധരിച്ചിരുന്നത്. കുർത്ത ലിഫ്റ്റിനിടെയിൽ കുടുങ്ങാതെ ശ്രദ്ധിക്കണമെന്ന് ആനുവിന് മുന്നറിയിപ്പ് നൽകിയ ആഡ്രിയയോടെ ധിക്കാരപരമായാണ് അനു മറുപടി നൽകിയത്.
സ്വന്തം കാര്യം നോക്കിയാൽ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് മിസ്കിനെ ദേഷ്യം പിടിപ്പിച്ചു. അപ്പോൾ തന്റെ കയ്യിൽ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിസ്കിൻ സംഭവത്തെ കുറിച്ച് പറഞ്ഞത്.
സംഭവത്തിന് ശേഷം താൻ അനുവിനെ ശകാരിച്ചെന്നും മിസ്ക്കിൻ വെളിപ്പെടുത്തി. ആൻഡ്രിയയെപ്പോലെ സീനിയറായ താരത്തോട് ഇങ്ങനെയാണോ പൊരുമാറേണ്ടതെന്ന് വിലക്കിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ തൻറ പുതിയ ചിത്രത്തിൻറെ സൈറ്റിൽ അത്തരം പ്രശ്നങ്ങനങ്ങളൊന്നുമില്ലെന്നും എല്ലാവർക്കും പക്വത ഉള്ളവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments