CinemaLatest NewsMollywoodNEWS

എന്റെ സഹോദരി ജിനിയുടെ സൈക്കളോജിക്കല്‍ നീക്കമാണിത് വെളിപ്പെടുത്തലുമായി നടി മിയ

 

മലയാള മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ തിളങ്ങി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മലയാള സിനിമയ്ക്ക് പുറമെ തെന്നിന്ത്യന്‍ സിനിമ ലോകത്തും തിളങ്ങിയ പ്രിയ താരം മിയ .താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ പിറന്നാളാഘോഷിച്ച നടി മിയയുടെ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധനേടുന്നത്. മിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സഹോദരി ജിനി ഒരുക്കിയ താരത്തിന്റെ അടിപൊളി വിഡിയോയാണ് ആരാധകര്‍ എറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള മിയയുടെ ചിത്രങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബവുമൊത്തുള്ള ആഘോഷങ്ങളും സന്തോഷനിമിഷങ്ങളും അടങ്ങിയ ചിത്രങ്ങളാണ് വിഡിയോയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ‘എന്റെ സഹോദരി ജിനിയുടെ സൈക്കളോജിക്കല്‍ നീക്കം. നന്ദി ജിനി’, എന്ന് കുറിച്ച് മിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്തുവിട്ടത്.

പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് എല്ലാവരോടുമുള്ള നന്ദിയും താരം കുറിച്ചിട്ടുണ്ട്. കുടുംബം, ഓര്‍മ്മകള്‍ എന്നിങ്ങനെ ഹാഷ്ടാഗുകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഡിയോടൊപ്പം പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നും നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്.താരത്തിന്റെ വീഡിയോ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കത്.

shortlink

Related Articles

Post Your Comments


Back to top button