തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് വിജയ് സേതുപതി നിരവധി ചിത്രങ്ങളിലൂടെ തന്റെ ഏറെ കാലത്തെ പരിശ്രമം കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം വീണ്ടും വിജയ ചിത്രം കുറിക്കാന്‍ മലയാളത്തിലേക്ക് എത്തുകയാണ്. താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ .
അതേസമയം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിജയ് സേതുപതി. ജയറാം നായകനായ ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം മക്കള്‍ സെല്വന് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയില്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ആര്‍ജെ ഷാന്റെ സിനിമയിലാണ് നടന് എത്തുന്നത്.
കഴിഞ്ഞ ദിവസം വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്ക് പേജില്‍ ഷാന്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം തന്നെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം ബിജു മേനോനും മഞ്ജു വാര്യരും ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളം,തമിഴ് തുടങ്ങിയ ഭാഷകളിലായിരിക്കും സിനിമ അണിയിച്ചൊരുക്കുക.
സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങളും തമിഴകത്തിന്റെ സൂപ്പര്‍ താരവും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments