CinemaGeneralMollywoodNEWS

പ്രേം നസീറും മധുവുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയില്‍ ഒരു ചുക്കും ചെയ്യാന്‍ തനിക്ക് സാധിക്കില്ല : ചാന്‍സ് ചോദിച്ച രാജുവിനോട് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്

ശ്രീകുമാരന്‍ തമ്പിയുടെ തുറന്നു പറച്ചിലില്‍ ആകെ തകര്‍ന്നു പോയ സുധീര്‍ കുമാര്‍ കരഞ്ഞു കൊണ്ട് അവിടെ നിന്ന് സ്ഥലം വിട്ടു

ചാന്‍സ് ചോദിച്ചു ചോദിച്ചു പിന്നീടു അവസരം കിട്ടി സിനിമാക്കാരനായ നടന്‍ മണിയന്‍ പിള്ള രാജുവിന് ആദ്യത്തെ അവഗണന നേരിട്ടത് ആദ്ദേഹത്തിന് ആദ്യമായി അവസരം നല്‍കിയ ശ്രീകുമാരന്‍ തമ്പിയില്‍ നിന്നായിരുന്നു. തിക്കുറുശ്ശി സുകുമാരന്‍ നായരും, പ്രേം നസീറും, മധുവുമൊക്കെ കത്തി നില്‍ക്കുന്ന സിനിമയില്‍ ‘താന്‍ എന്ത് ചുക്ക് ചെയ്യാനെടോ’, എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ചോദ്യം. ‘താന്‍ കണ്ണാടി ഒന്നും നോക്കാറില്ലേ’ എന്നും ശ്രീകുമാരന്‍ തമ്പി രാജുവിന്റെ മുഖത്ത് നോക്കി പരിഹസിച്ചു. അന്ന് സുധീര്‍ കുമാര്‍ എന്നറിയപ്പെട്ടിരുന്ന രാജു ചാന്‍സ് ചോദിച്ചിട്ട് കിട്ടാതിരുന്ന അതെ സിനിമയില്‍ തന്നെ അവസരം നേടിയെടുത്തു കൊണ്ടായിരുന്നു രാജുവിന്റെ മധുരപ്രതികാരം.

ശ്രീകുമാരന്‍ തമ്പിയുടെ തുറന്നു പറച്ചിലില്‍ ആകെ തകര്‍ന്നു പോയ സുധീര്‍ കുമാര്‍ കരഞ്ഞു കൊണ്ട് അവിടെ നിന്ന് സ്ഥലം വിട്ടു. വീടിനു പുറത്ത് കരഞ്ഞു കൊണ്ട് നില്‍ക്കുന്ന രാജുവിനെ കണ്ടപ്പോള്‍ ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ കാര്യം അന്വേഷിച്ചു. സംഗതി അറിഞ്ഞ ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ പറഞ്ഞു അയാളുടെ പോക്ക് കണ്ടിട്ട് മരണത്തിലേക്കാണെന്ന് തോന്നുന്നു ഒരു അവസരം കൊടുക്കുന്നതായിരിക്കും നല്ലത്. ഇത് കേട്ടതും ശ്രീകുമാരന്‍ തമ്പി ഭയന്നു. അങ്ങനെ രാജുവിന് ആ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button