CinemaLatest NewsMollywoodNEWS

എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ് അത് യഥാര്‍ത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല ;മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

 

മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത് താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടക്കം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. മനോരമയുടെ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചത്. എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാര്‍ത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിച്ച സ്വപ്നമായിരുന്നു അത്,’ മമ്മൂട്ടി പറയുന്നുണ്ട്

‘എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കില്‍ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല. മറ്റു നടന്മാര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ആ ആഗ്രഹം കൊണ്ട് ഞാന്‍ വളര്‍ത്തിയെടുത്ത, ഞാന്‍ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോള്‍ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ തേച്ചാല്‍ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്.’മമ്മൂട്ടി വ്യക്തമാക്കി. താരത്തിന്റെ ആ വാക്കുകള്‍ ആരാധകരെ പോലും ആവേശത്തിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button