മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര കുടുംബമാണ് മല്ലിക സുകുമാരേന്റേത്. താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ താരങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ മല്ലികയുടെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.സിനിമ ലോകത്ത് തിരക്കുള്ള രണ്ട് താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും അതേസമയം കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനും മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുള്ള നടി കഴിഞ്ഞ ദിവസം ഇളയ മകള്‍ നക്ഷത്രയെ ചുംബിക്കുന്ന ചിത്രം പങ്ക് വച്ചിരുന്നു. കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുക, അവരെ ചുംബിക്കുക, നിങ്ങള്‍ അവരെ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് തുറന്നു പറയുക എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയത്. താര കുടുബത്തിന്റെ കമെന്റുകള്‍ കൈയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
എന്നാല്‍ ഈ ചിത്രത്തിന് താഴെ വളരെ രസകരമായ കമന്റുമായി എത്തിയ മല്ലികയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. മരുമകള്‍ പങ്കുവച്ച ചിത്രത്തിന് മല്ലിക നല്‍കിയ കമന്റാണ് വൈറലായത്. മോള് പറഞ്ഞതൊക്കെ ശരിയാണ്. അമ്മയ്ക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്…. മോള് പറഞ്ഞതുപോലെയൊക്കെ ചെയ്യണമെന്നുണ്ട്. കണ്ടാല്‍ ഈ വഴിയൊന്ന് വരാന്‍ പറയണേ’ എന്നാണ് മല്ലിക ചിത്രത്തിന് നല്‍കിയ കമന്റ്.
മല്ലികയുടെ ഈ കമന്റ് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.പൂര്‍ണിമയും അമ്മയുടെ കമന്റിനെ ചിരിയോടെ സ്വീകരിച്ചിട്ടുണ്ട്.ഓണത്തിന് കൂടാലോന്ന് ചിലര്‍ കമന്റിലെത്തിയപ്പോള്‍ വീണ്ടും ഒരു കമന്റ് വന്നു. ‘അല്ലെങ്കിലും കൂടാറുണ്ട്…. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ…..’ എന്നായിരുന്നു കമന്റ് താര കുടുംബത്തിന്റെ രസകരമായ വിശേഷമാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.
Post Your Comments