
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. ഷോർട്ട് ഫിലിമുകളിലൂടെ അഭിയ രംഗത്തേക് കടന്നുവന്ന ലക്ഷ്മി ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറയുകയാണ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രണയകഥ വെളിപ്പെടുത്തിയത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിത ആകുന്നത്. അസർ മുഹമ്മദാണ് ലക്ഷ്മിയുടെ ജീവിത നായകൻ.
ഞങ്ങൾ ഒരുമിച്ച് ഒരു സ്‌കൂളിൽ പഠിച്ചവരാണ്. ഈ സ്‌കൂളിലെ തന്നെ ഹിന്ദി മിസ്സിന്റെ മോൾ ആയിരുന്നു ലച്ചു. ആ സമയത്താണ് ആനുവൽ ഡേയുടെ അന്ന് ഇവളെ ഞാൻ പ്രൊപ്പോസ് ചെയ്തതതെന്ന് അസർ പറയുന്നു എന്നാൽ അതിൽ ഒരു തിരുത്തുണ്ടെന്നും ഇവൻ എന്നെ അല്ല വേറെ ഒരു കൊച്ചിനെയാണ് പ്രൊപ്പോസ് ചെയ്തതെന്നും ലക്ഷ്മി ഇടയിൽ കയറി പറയുന്നു. അവൾക്ക് കൊണ്ട് വന്ന ലവ് ലെറ്റർ വാങ്ങിയത് ഞാൻ ആണെന്നും ലക്ഷ്മി വ്യക്തമാക്കി.
അന്ന് ഞാൻ ഇവനെ പ്രണയിക്കാൻ ഒരു റീസൺ ഉണ്ടായിരുന്നു. ഈ സ്‌കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളി ആയിരുന്നു അസർ. ഒരാൾ ലെറ്റർ കൊണ്ടുത്തരുമ്പോൾ അത് സ്‌കൂളിലെ ഒരു ഗുണ്ട തന്നെയാകുമ്പോൾ ആരും നമ്മളടുത്തൊന്നും പറയില്ല. അത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ പ്രണയത്തിലായി. സ്‌കൂളിലെ എല്ലാവര്ക്കും ഈ വിവരം അറിയാമായിരുന്നു. അന്ന് സ്‌കൂൾ ലീഡർ ആയിരുന്നത് മാത്രമായിരുന്നു തന്റെ ടെൻഷൻ എന്നും ലക്ഷ്മി വ്യക്തമാക്കി.
അന്ന് ഈ സ്‌കൂളിന്റെ മുറ്റം നിറയെ തെങ്ങ് ആയിരുന്നെന്നും ഏതെങ്കിലും തെങ്ങിന്റെ കീഴിൽ നിന്നിട്ട് നോക്കുമ്പോൾ ഞാൻ ഇവിടെ ക്ലാസിൽ ഉണ്ടാകും. കഴിച്ചോ, പിന്നെ വരാം, അതിലെ വരാം എന്നൊക്കെ പറയാൻ തുടങ്ങി. സ്കൂളിലെ കുട്ടികൾ മൊത്തം അറിഞ്ഞു. ടീച്ചേർസ് ലൗ ലെറ്ററൊക്കെ പൊക്കാൻ തുടങ്ങി. സ്കൂളിൽ നിന്നും അസറിനെ പുറത്താക്കി.
സ്‌കൂളിൽ നിന്നും പുറത്താക്കിയതിൽ പിന്നെ കോൺടാക്ട് ചെയ്യാൻ വേറെ മാർഗങ്ങളൊന്നുമില്ലാതെയായി. പുള്ളി തേച്ചിട്ടുപോയി എന്ന് ഞാൻകരുതി. അത് പോലെ തന്നെ നടന്നു . അവന് രണ്ട് മൂന്ന് ലെെനായി. ഗൾഫില് വരെ പോയി ഇവൻ ലെെനടിച്ചു. പറയുമ്പോൾ എല്ലാം പറയണമല്ലോ എനിക്കും വേറെ അഫയർ ആയി. പിന്നെ രണ്ടും രണ്ട് വഴിക്കായി. ശേഷം അസർ മോഡലിംഗൊക്കെയായി. ഫേസ്ബുക്കിലൂടെയാണ് ഞങ്ങൾ വീണ്ടും കാണുന്നത്. ഒരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തു.അങ്ങനെയാണ് വീണ്ടും അടുത്തത്. ആ വഴിയാണ് ഇപ്പോൾ മോൾ വരെ എത്തി നിൽക്കുന്നതെന്നും ലക്ഷ്മിയും അസറും പറഞ്ഞു.
Post Your Comments