‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ ഓരോ നിമിഷങ്ങളും പ്രേക്ഷകര്‍ വീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. ദയ അശ്വതിയും ജസ്ല മാടശ്ശേരിയുമാണ് ബിഗ് ബോസ് ഹൗസില്‍ പുതിയതായി എത്തിയത്. ഇരുവരും സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നവരുമാണ്.
ആദ്യദിവസങ്ങളില്‍ ഇരുവരും തമ്മില്‍ ഹൗസിലും തര്‍ക്കങ്ങളിലായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം ജസ്ലയുടെ മുന്‍പില്‍ പൊട്ടിക്കരയുകയായിരുന്നു ദയ. ലക്ഷ്വറി ടാസ്‌ക്കിനിടെയാണ് സംഭവം നടന്നത്. ഒരു ആഢംബര ഹോട്ടലില്‍ നടക്കുന്ന കാര്യങ്ങളാണ് ബിഗ് ബോസ് ടാസ്‌കായി നല്‍കിയത്. ബിഗ് ബോസ് വീട് ഒരു സ്റ്റാര്‍ ഹോട്ടലായി മാറുകയായിരുന്നു. ആര്യയാണ് ഹോട്ടലിലെ മാനേജറായി എത്തിയത്. ഹോട്ടലില്‍ എത്തിയ വിഐപി അതിഥികളാണ് രജിത് കുമാറും അദ്ദേഹത്തിന്റെ കാമുകി ജസ്ലയും. ഹോട്ടലിലെ റൂം സര്‍വീസ് ജീവനക്കാരി ദയ ആയിരുന്നു. തങ്ങളുടെ വേഷങ്ങള്‍ എല്ലാവരും ഭംഗിയായി കൊണ്ടു പോകുന്നതിനിടയിലാണ് ജസ്ലയും ദയ അശ്വതിയും തമ്മില്‍ പ്രശ്നമുണ്ടായത്.
ഹോട്ടല്‍ മെനു വായിക്കാന്‍ ജസ്ല ആവശ്യപ്പെട്ടത്തിന് തുടര്‍ന്ന് തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് ദയ പറഞ്ഞു. അതോടെ ജസ്ല ദേഷ്യപ്പെട്ടു. മാനേജരായ ആര്യ ഉടന്‍ വരികയും ചെയ്തു. ഇംഗ്ലീഷ് അറിയാത്തതു കൊണ്ടാണ്, താന്‍ വായിക്കാം എന്ന് ആര്യ പറയുകയും ചെയ്തു. പക്ഷേ ജസ്ല ദേഷ്യത്തിലായിരുന്നു. അതിനിടയില്‍ ദയ കരയുകയായിരുന്നു. തനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലെന്നും താന്‍ ജോലിയില്‍ നിന്ന് പിന്‍മാറാമെന്നും ദയ അശ്വതി ആര്യയോട് പറഞ്ഞു. പുറത്തുള്ള ദേഷ്യം ഇവിടെവെച്ച് തീര്‍ക്കാനാണ് ജസ്ല ശ്രമിക്കുന്നതെന്നാണ് ഈ സംഭവത്തെ കുറിച്ച് ദയ പറയുന്നത്.
Post Your Comments