BollywoodCinemaGeneralNEWS

ഈ സിനിമ ഇദ്ദേഹം ചെയ്യട്ടെ : സിദ്ധിഖിനെ ബോളിവുഡില്‍ എത്തിച്ചത് സല്‍മാന്‍ ഖാന്‍

അവിടെയുള്ള ഒരു സംവിധായകനെ കൊണ്ട് തന്റെ സിനിമ ചെയ്യിപ്പിക്കാം എന്ന് സല്‍മാന്‍ തീരുമാനിച്ചിരുന്നേല്‍ സിദ്ധിഖിന് ആ പ്രോജക്റ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു

സിദ്ധിഖ് ചിത്രം ‘ബോഡിഗാര്‍ഡ്’ കണ്ടു കഴിഞ്ഞപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്  ആ സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നി, ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകരെ കാര്യം അറിയിക്കുകയും ചെയ്തു. സിനിമയുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ സല്‍മാന്‍ ഖാന്റെ മറ്റൊരു ആവശ്യം മലയാളത്തില്‍ ചെയ്ത അതേ സംവിധായകന്‍ തന്നെ ഇവിടെയും സിനിമ ചെയ്യണമെന്നായിരുന്നു. അവിടെയുള്ള ഒരു സംവിധായകനെ കൊണ്ട് തന്നെ തന്റെ സിനിമ സംവിധാനം ചെയ്യിപ്പിക്കാം എന്ന് സല്‍മാന്‍ തീരുമാനിച്ചിരുന്നേല്‍ സിദ്ധിഖിന് ആ പ്രോജക്റ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു.

പക്ഷെ ‘ബോഡിഗാര്‍ഡ്’ മലയാളത്തില്‍ ചെയ്ത സംവിധായകന്‍ തന്നെ ബോളിവുഡിലും ചെയ്യട്ടെ എന്നായിരുന്നു സല്‍മാന്റെ അഭിപ്രായം. അതോടെ സിദ്ധിഖ് എന്ന തെന്നിന്ത്യയിലെ ഹിറ്റ് ഫിലിം മേക്കര്‍ക്ക് അതൊരു സുവര്‍ണ്ണവസരമായി മാറി.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പണംവാരി പടങ്ങളില്‍ ഒന്നായ ബോഡിഗാര്‍ഡ് ആദ്യ ദിവസം കൊണ്ട് തന്നെ ഇരുപതോളം കോടി രൂപയാണ് കളക്റ്റ് ചെയ്തത്. നാലു ദിവസം കൊണ്ട് നൂറു കോടി ക്ലബില്‍ എത്തപ്പെട്ട ചിത്രം ബോളിവുഡില്‍ പുതിയ ചരിത്രം കുറിക്കുകയായിരുന്നു. തമിഴില്‍ ‘കാവലന്‍’ എന്ന പേരിലും സിദ്ധിഖ് സിനിമ ചെയ്തു ഹിറ്റാക്കി. വിജയ്‌ ആയിരുന്നു ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പിലെ ഹീറോ.

shortlink

Related Articles

Post Your Comments


Back to top button