‘സ്ഫടികം’ എന്ന ചിത്രമാണ് ഭദ്രന് എന്ന സംവിധായകനെ മലയാള സിനിമയില്‍ ഇപ്പോഴും അടയാളപ്പെടുത്തുന്നത്. മോഹന്‍ലാലിന്റെ തന്നെ ഏറ്റവും മികച്ച അഞ്ചു സിനിമകളുടെ കൂട്ടത്തില്‍ ‘സ്ഫടികം’ എന്ന സിനിമയ്ക്ക് സ്ഥാനമുണ്ടാകും. തിലകനും മോഹന്‍ലാലുമൊക്കെ അഭിനയത്തിന്റെ അത്ഭുതം നിറച്ച സ്ഫടികം എന്ന ചിത്രം താന്‍ തമിഴില്‍ ആലോചിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് ഭദ്രന്. മോഹന്‍ലാലിനു പകരം അന്നത്തെ അവിടുത്തെ സൂപ്പര്‍ താരമായ അര്‍ജുനെ മനസ്സില്‍ കണ്ടിരുന്നുവെന്നും പക്ഷെ മോഹന്‍ലാല്‍ ചെയ്തത് പോലെയൊന്നും ‘ആട് തോമ’യെ ഇത്ര പെര്‍ഫെക്റ്റ് ആക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് സിനിമ തമിഴില്‍ പറയേണ്ടെന്ന തീരുമാനമെടുത്തെന്നും ഭദ്രന് പറയുന്നു.
‘തമിഴില്‍ \സ്ഫടികം’ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, ആട് തോമയുടെ വേഷം ചെയ്യാന്‍ എന്റെ മനസ്സിലുണ്ടായിരുന്നത് നടന് അര്ജുന് ആയിരുന്നു, പക്ഷെ പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു മോഹന്‍ലാലിനെ പോലെ ആട് തോമയായി കളം നിറയാന്‍ അര്ജുന് സാധിക്കില്ല. ആ കഥാപാത്രം ഇന്ത്യയില്‍ ചെയ്യാന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളില്ല. തിലകന് ചേട്ടന്റെ സ്ഥാനത്ത് ഞാന്‍ കണ്ടിരുന്നത് ശിവാജി ഗണേശന് സാറിനെയായിരുന്നു. തിലകന് ചേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട ശിവാജി ഗണേശനും സ്ഫടികത്തിലെ കഥാപാത്രം ചെയ്യാന്‍ ആത്മവിശ്വാസകുറവുണ്ടായിരുന്നു.
Post Your Comments