ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പഡ്വവാള്‍ന് എതിരെ 50 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കര്‍മ്മല മോഡെക്‌സ് എന്ന യുവതി നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം കുടംബ കോടതിയിലെ നടപടികള്‍ളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലെ കോടതിയിലേക്ക് മാറ്റണം എന്ന അനുരാധയുടെ ആവശ്യത്തിലും കര്‍മ്മല മോഡെക്‌സ്‌ന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടിണ്ട്.
അതേ സമയം തനിക്ക് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം ആണെന്നാണ് അനുരാധയുടെ വാദം. തന്റെ മകള്‍ കവിത പഡ്വവാളിന്റെയും ഹര്‍ജി നല്‍കിയിരിക്കുന്ന കര്‍മ്മല മോഡെക്‌സ്‌ന്റെയും ജനന തീയ്യതി തമ്മില്‍ ഒരു മാസത്തെ വ്യത്യാസമേ ഉള്ളു എന്നും അനുരാധ ചൂണ്ടിക്കാട്ടുന്നു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് മാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
1974-ല്‍ കര്‍മ്മല ജനിച്ച താന്‍ അനുരാധ പഡ്വവാളിന്റെയും അരുണ്‍ പഡ്വവാളിന്റെയും മകള്‍ ആണെന്നാണ് കര്‍മ്മല മോഡെക്‌സിന്റെ വാദം. സംഗീതജീവിതത്തിലെ തിരക്കുകള്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍-ആഗ്‌നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നാണ് കര്‍മ്മല ചൂണ്ടിക്കാട്ടുന്നത്.
സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്കു സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ അനുരാധയും ഭര്‍ത്താവും വന്നു. എന്നാല്‍ അക്കാലത്ത് വളരെ കൊച്ചായിരുന്ന താന്‍ അവര്‍ക്കൊപ്പം പോകാന്‍ തയ്യാര്‍ ആയിരുന്നില്ല എന്നും കര്‍മ്മല തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവും എന്നാണ് അറിയാന്‍ കഴിയുന്നത്.
Post Your Comments