വെബ് സീരിസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരം അമല പോൾ. ഒരു കാലഘട്ടത്തിൽ ബോളിവുഡ് കണ്ട ഗ്ലാമർ താരമായിരുന്ന നടി പർവീൺ ബാബിയുടെ ജീവിതം പ്രമേയമാക്കിയുള്ള വെബ് സീരീസിലാണ് അമല അഭിനയിക്കുന്നത്. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സീരിസിൽ പർവീൺ ബാബിയായി താരം എത്തുമെന്ന് താരത്തിനോട് അടുപ്പമുള്ളവർ പറയുന്നു.
‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും’, എന്ന് താരം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. ഒന്നരദശകം നീണ്ട കരിയറില്‍ അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ ഇവരെ കാണപ്പെടുകയായിരുന്നു.
Post Your Comments