സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അല്ലു അര്ജുന് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.മലയാളത്തില്‍ അഭിനയിച്ചിലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അല്ലു അര്ജുന്. ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
‘മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരവാണുള്ളത്. മലയാളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളാണവര്‍. എങ്കിലും വ്യക്തിപരമായി ആരാധന കൂടുതലുള്ളതു മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രങ്ങളോടാണ്. സംവിധായകരുള്‍പ്പെടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ആരാധനയുള്ള ഒട്ടേറെ പേര് തെലുങ്കു സിനിമാരംഗത്തുള്ളതായി അറിയാം. ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ അല്ലു അര്ജുന് മനസ്സു തുറന്നത്.
അതേസമയം മലയാളത്തില്‍ വളരെ പ്രതിഭയുള്ള ഒട്ടേറെ യുവനടന്മാരുണ്ടെന്നും ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്മാന് എന്നിവരുടെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ അടുത്തിടെ കണ്ടതില്‍ വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണെന്നും ഭാവി പ്രതീക്ഷ നല്കുന്ന ഒട്ടേറെ മികച്ച യുവ സംവിധായകരും മലയാളത്തില്‍ ഇടം നേടിക്കഴിഞ്ഞുവെന്നാണ് എന്റെ വിലയിരുത്തല്‍.’ അല്ലു അര്ജുന് പറഞ്ഞു.മലയാളികളെക്കുറിച്ചും മലയാള സിനിമകളെക്കുറിച്ചുമുള്ള താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments