
ആസിഫ് നായകനായി എത്തിയ ചിത്രം കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണാ നന്ദകുമാര്‍. തന്റെ ജീവിത്തിൽ ഉണ്ടായ പ്രണയാഭ്യർത്ഥനെയെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ്. താരമിപ്പോൾ. ചെറുപ്പത്തില്‍ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയില്‍ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു.
”സ്കൂള്‍ കാലഘട്ടത്തിലാണല്ലോ ആണ്‍കുട്ടികളോട് ക്രഷും ഇന്ഫാക്ച്വേഷന് എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോള്‍ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളില്‍ തന്നെ വച്ചു”, വീണ പറഞ്ഞു.
എന്നാല്‍ അതില്‍ ഒരാള്‍ തനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. ”സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു”, വനിത മാഗസിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വീണ.
Post Your Comments