GeneralLatest NewsWorld Cinemas

‘അയാളെന്നെ വൈകാരികമായി ചൂഷണം ചെയ്യുകയായിരുന്നു’; മുന്‍ കാമുകനെതിരെ നടി

മുതിര്‍ന്നയൊരാള്‍ എന്ന നിലയില്‍ എനിക്കത് മനസ്സിലാക്കേണ്ടി വന്നു. എന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ചും എനിക്ക് ധാരണയുണ്ടാക്കാനായി.

പ്രണയിച്ചിരുന്ന കാലത്ത് വൈകാരികമായി ചൂഷണം ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി നടിയും ഗായികയുമായ സെലീന ഗോമസ്. പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനെതിരെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. മുന്‍ കാമുകനായ ജസ്റ്റിന്‍ ബീബര്‍ തന്നെ വൈകാരികമായി ചൂഷണം ചെയ്തിരുന്നതായി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“മുതിര്‍ന്നയൊരാള്‍ എന്ന നിലയില്‍ എനിക്കത് മനസ്സിലാക്കേണ്ടി വന്നു. എന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ചും എനിക്ക് ധാരണയുണ്ടാക്കാനായി. ജീവിതകാലം മുഴുവനും ഇതേപ്പറ്റി ഓര്‍ത്ത് കൊണ്ടിരിക്കാതെ അതില്‍ നിന്നും കരുത്ത് നേടി എന്ന് ഞാന്‍ അഭിമാനത്തോടെ പറയും” എന്ന് സെലീന പറഞ്ഞു. 2018ലാണ് ഇരുവരും വേര്‍പിരിയുന്നത്. സെലീന ഗോമസുമായി പിരിഞ്ഞതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ ഹെയ്‌ലി ബാള്‍വിനെ ബീബര്‍ വിവാഹം ചെയ്യുകയും ചെയ്തു

shortlink

Related Articles

Post Your Comments


Back to top button