
അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമായ താര ദമ്പതികളാണ് ആദിത്യനും, അമ്പിളി ദേവിയും.ഇരുവരുടെയും ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകർക്കായി അവർ പങ്ക് വയ്ക്കാറുണ്ട്. വിവാഹവും, വാർഷികവും രണ്ടാമത്തെ മകന്റെ ജനനവും എല്ലാം തന്നെ ആരാധകരുമായി പങ്കിട്ടാറുണ്ട്. ഇപ്പോഴിതാ മൂത്തമകൻ അപ്പു എന്ന അമർനാഥിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിരിക്കുകയാണ് ഇരുവരും.
ഒരു ഗിഫ്റ്റ് വാങ്ങി വച്ചിട്ടുണ്ട് വരുമ്പോൾ കൊണ്ടുവരുമെന്നാണ് ആദിത്യൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. അപ്പുക്കുട്ടനൊപ്പമുള്ള മനോഹര ചിത്രങ്ങളും ആദിത്യൻ പങ്കുവച്ചിട്ടുണ്ട്. മോന് ദൈവം എല്ലാവിധ നന്മകളും നൽകട്ടെയെന്നാണ് അമ്പിളി ദേവി കുറിച്ചിരിക്കുന്നത്. ഒപ്പം മകന് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.
Post Your Comments