
മലയാളസിനിമയിലൂടെ തന്റെ ബാല്യവും കൗമാരവും യുവത്വവും ആഘോഷിച്ച താരമാണ് ബൈജു. മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ പ്രിയതാരത്തിന് ഇപ്പോഴിതാ ആദരവുമായി രംഗത്ത് എത്തിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്. ഖത്തറിൽ നടത്തിയ ഷൈലോക്ക് സിനിമയുടെ ഫാൻസ് ഷോയുടെ ഭാഗമായാണ് ബൈജുവിന് ആദരവ് നൽകിയത്.
നിർമാതാവ് സന്തോഷ് ടി. കുരുവിള അദ്ദേഹത്തിന് പൊന്നാട അണിയിച്ചു. തന്റെ ജീവിത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഫാൻസിനു നന്ദി പറയുമ്പോൾ ബൈജുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
Post Your Comments