മലയാളികളുടെ ഇഷ്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ശബ്ദ സൗന്ദര്യം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ സിത്താര സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ മകളുമായുള്ള മനോഹര നിമിഷങ്ങൾ ആരാധകരുമായി സിത്താര പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.
സിത്താരയുടെ മകൾ സാവൻ ഋതു അമ്മയെ പാട്ടുപാടിപ്പിക്കുന്ന കൗതുകമുണർത്തുന്ന വീഡിയോയാണ് ഓൺലൈൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
1971ലെ മുത്തശ്ശി എന്ന ചിത്രത്തിൽ എസ്. ജാനകി ആലപിച്ച ‘ പമ്പയാറിന് പനിനീർക്കടവിൽ’ എന്ന ഗാനമാണ് മകൾ അമ്മയെ പഠിപ്പിക്കുന്നത്. ഓരോ വരിയും പാടികൊടുത്ത് ഒപ്പം പാടാൻ പറയുന്ന കുഞ്ഞുമകളുടെ കുസൃതിയും അമ്മയുടെ വാത്സല്യവും കണ്ണിനന്ന പോലെ കാതിനും കുളിർമയേകുന്നു.
”ഞങ്ങൾ തുടങ്ങട്ടെ!റെഡി1, 2, 3…. പമ്പയാറിൻ പനിനീർ കടവിൽ!കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു! കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം.”എന്നൊരു കുറിപ്പിനൊപ്പമാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments