ഫ്ലവേഴ്സ് ടിവിയിലെ ‘ഉപ്പും മുളകും’ എന്ന ഹാസ്യ ടെലിവിഷന്‍ പരമ്പര പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്ന വേളയില്‍ ആ സീരിയലില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് വിട്ടുപോകാനാകാത്ത ഒരു മാനസിക ഇഴയടുപ്പം ആ സീരിയലുമായി ഉണ്ടാകാറുണ്ട്. അതിന്റെ തെളിവാണ് ഉപ്പും മുളകിന്റെ രചയിതാവായ അഫ്സല്‍ കരുനാഗപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ഉപ്പും മുളകും’ എന്ന സീരിയലിലെ അമ്മ വേഷമാണ് നടി മനോഹരിയെ സിനിമയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യില്‍ ആസിഫ് അലിയുടെ അമ്മ വേഷം ചെയ്തു കൊണ്ടായിരുന്നു മനോഹരി എന്ന അഭിനേത്രിയുടെ തുടക്കം. ആ സിനിമയ്ക്കായി നാല്‍പ്പത് ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആരെയും ഞെട്ടിക്കുന്ന തീരുമാനമാണ് മനോഹരി എന്ന അമ്മ നടി എടുത്തത്.അത്രയും ദിവസം തനിക്ക് ‘ഉപ്പും മുളകും’ എന്ന സീരിയലില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ സിനിമ വേണ്ടെന്നും മലയാള സിനിമയുടെ ന്യൂജെന്‍ അമ്മ നായിക തീരുമാനിച്ചു. പക്ഷെ ഉപ്പും മുളകിന്റെ അണിയറപ്രവര്‍ത്തകര്‍ ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്തു മനോഹരി എന്ന മികച്ച കലാകാരിയെ സിനിമയിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
അഫ്സല്‍ കരുനാഗപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നാടകം പൂർണമായി വിട്ട് ഉപ്പും മുളകിൽ സജീവമായി അഭിനയിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് മനോഹരി ചേച്ചിക്ക് കെട്ടിയോളാണെന്റെ മാലാഖയിൽ അഭിനയിക്കാനുള്ള അവസരം വരുന്നത്. 40 ദിവസത്തിലേറെ സിനിമയ്ക്ക് date വേണമെന്ന് പറഞ്ഞപ്പോഴേ ചേച്ചി പറഞ്ഞു ഉപ്പും മുളകിൽ നിന്നും അത്രയും ദിവസം മാറി നിൽക്കാൻ പറ്റില്ല അതു കൊണ്ടു സിനിമ വേണ്ട ഉപ്പും മുളകും മതിയെന്നു. അത്രയും നല്ലൊരു വേഷം ചേച്ചിക്ക് നഷ്ടപ്പെട്ട് പോകരുതെന്ന് കരുതി സിനു ചേട്ടനും ഞങ്ങൾ എല്ലാവരും കൂടി ഉപ്പും മുളകിലെ ചേച്ചിയുടെ ഡേറ്റുകൾ അഡ്ജസ്റ്റ് ചെയ്തു സ്ലീവാചന്റെ അമ്മയാകാൻ യാത്രയാക്കി. പിന്നെ നടന്നത് ചരിത്രം. സ്ലീവാചന്റെ അമ്മയെ ചേച്ചി അവിസ്മരണീയമാക്കി. പുതിയ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ ചാക്കോച്ചന്റെ അമ്മ വേഷത്തിലും മേപ്പടിയാനിൽ ഉണ്ണി മുകുന്ദന്റെ അമ്മ വേഷത്തിലും ചേച്ചി തന്നെയാണ്. മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്യാൻ ഞങ്ങളുടെ നെയ്യാറ്റിൻകര അമ്മയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു ?
Leave a Comment