സിനിമയിലെത്തിയ ശേഷം തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം തിലകന് ചേട്ടന്റെ ആയിരുന്നുവെന്നു തുറന്നു പറയുകയാണ് ടിനി ടോം. ഇന്ത്യന്‍ റുപ്പി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ മുന്നില്‍ അഭിനയത്തിന്റെ യൂണിവേഴ്സിറ്റിയായ തിലകന് ചേട്ടന് ഉണ്ടായിരുന്നത് എനിക്ക് ഒരു നടനെന്ന നിലയില്‍ ആത്മവിശ്വാസം പകര്‍ന്നുവെന്ന് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ടിനി ടോം വ്യക്തമാക്കുന്നു.
‘കലാഭവന്‍ മണിയെക്കുറിച്ചാണ് തിലകന് ചേട്ടന് പറഞ്ഞത്. ആദ്യം പുള്ളി നല്ല വേഷങ്ങള്‍ ചെയ്യുന്നുവെന്നു ഞാന്‍ കേട്ടു. ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് പുള്ളി ചാലക്കുടിയില്‍ കുറെ സ്ഥലം മേടിച്ചു എന്നാണ്’. എന്റടുത്തു പറഞ്ഞു. ‘ടിനി ആലുവേല് കുറെ സ്ഥലം മേടിച്ചു എന്നല്ല അറിയേണ്ടത്. നല്ല വേഷങ്ങള്‍ ചെയ്തു എന്നാണ്’, ഇപ്പോഴും ചേട്ടന്റെ വാക്കുകള്‍ എന്റെ മനസ്സിലുണ്ട്. തിലകന് ചേട്ടന്റെ കൂടെ ‘ഇന്ത്യന്‍ റുപ്പി’യില്‍ വര്‍ക്ക് ചെയ്ത ദിവസങ്ങള്‍. ഒരു നാല്‍പ്പത് വര്‍ഷത്തെ കോഴ്സ് അറ്റന്റ് ചെയ്ത പോലെയാണ് എനിക്കനുഭവപ്പെട്ടത്. പുള്ളിയുമായി ഞാന്‍ നല്ല ക്ളോസായിരുന്നു. ആള്‍ക്ക് ശരിക്കും കുട്ടികളുടെ മനസ്സാ . അകത്തൊന്നും പുറത്ത് വേറെയും ആയ ആളല്ല തിലകന് ചേട്ടന്. ശരിക്കും പറഞ്ഞാല്‍ ചില കാര്യങ്ങള്‍ക്ക് വാശി പിടിക്കുന്ന കൊച്ച്. അത് പുള്ളിയെ പറഞ്ഞു മനസിലാക്കിയാല്‍ അപ്പോള്‍ തന്നെ മാറുകയും ചെയ്യും’.
Post Your Comments