മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന സാഹസിക പരിപാടിക്കിടെ നടന്‍ രജനികാന്തിന് പരിക്ക്

 

തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് രജനികാന്ത് താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.ഡിസ്‌ക്കവറി ചാനാലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന സാഹസിക പരിപാടിയില്‍ നടന്‍ രജനികാന്ത് അതിഥിയായി എത്തുന്നു എന്നുളള വാര്‍ത്ത വന്‍ ചര്‍ച്ചകള്‍ക്കായിരുന്നു വഴിയൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക ശേഷം ഈ സാഹസിക പരിപാടിയില്‍ അതിഥിയായി എത്തുന്ന ഇന്ത്യന്‍ താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനി. മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിനായി രജനിയും കുടുംബവും കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ എത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്ക് പറ്റിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ചിത്രീകരണത്തിനിടെ കണങ്കാലിനും തോളിലുമാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ നിസാര പരിക്കാണെന്നും താരം ഇപ്പോള്‍ സുഖമായി ഇരിക്കുന്നുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താരത്തിന്റെ പരിക്കിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 28 നു 30 നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിട്ടുള്ളത്. കൂടാതെ അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിനേയും കര്‍ണ്ണാടക സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.അതേ സമയം വനം വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശത്തോടെയാണ് ഷൂട്ടിങ് നടക്കുന്നത്. വന സ്രോതസ്സുകളെയോ വന്യ ജീവികളുടേയോ സഞ്ചാരത്തിന് തടസപ്പെടുത്തുന്ന രീതിയിലുളള നീക്കങ്ങള്‍ ഉണ്ടാകരുതെന്ന് അധികൃതരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

Share
Leave a Comment