അയാള്‍ പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ അയാളുടെ മുഖത്ത് ഞാന്‍ അടിക്കും; രാജിനി ചാണ്ടി

അയാള്‍ ഒരു അധ്യാപകന്‍ ആണെന്ന് പറയാനുളള യാതൊരു സംഗതിയും അയാളുടെ കയ്യിലില്ല. നില്‍ക്കുന്നടുത്ത് നിന്ന് അടിവസ്ത്രം വരെ അയാള്‍ മാറും.

ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന ഒരു പരിപാടിയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. ഈ പരിപാടിയില്‍ തനിക്ക് ഈ പതിനാറ് പേരില്‍ വിയോജിപ്പുള്ള മനുഷ്യനാണ് രജിത് കുമാര്‍ എന്ന് ഷോയില്‍ നിന്നും പുറത്തു വന്ന രാജിനി ചാണ്ടി. ഒരു ദിവസം നടന്ന ഗ്യാസിന്‍റെ വിഷയം ഒഴിച്ച് ബാക്കി അയാള്‍ പറയുന്നത് എല്ലാം കള്ളമാണെന്നും ഭാര്യയെ കുറിച്ച് നീചമായാണ് അയാള്‍ സംസാരിച്ചതെന്നും താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

”നമ്മുക്കൊന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത തരത്തിലാണ് അയാളുടെ ഓരോ പ്രസ്താവനയും. അയാളുടെ പ്രസംഗങ്ങള്‍ ഒന്നും ഞാന്‍ കേള്‍ക്കാന്‍ പോകാറില്ല. അയാള്‍ പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ അയാളുടെ മുഖത്ത് ഞാന്‍ അടിക്കും. ബിഗ് ബോസില്‍ വന്ന മുത്തശ്ശി അവിടെ അടിയുണ്ടാക്കി എന്ന് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടു അയാള്‍ ഇരിക്കുന്ന ഭാഗത്ത് ഒന്നും ഞാന്‍ ഇരിക്കാറില്ല. അയാള്‍ ഒരു അധ്യാപകന്‍ ആണെന്ന് പറയാനുളള യാതൊരു സംഗതിയും അയാളുടെ കയ്യിലില്ല. നില്‍ക്കുന്നടുത്ത് നിന്ന് അടിവസ്ത്രം വരെ അയാള്‍ മാറും. പല പ്രായത്തിലുളള പെണ്‍കുട്ടികള്‍ അവിടെയുളളതാണ്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഒരു അധ്യാപകന്‍ പാലിക്കേണ്ട ചില ചുമതലകളുണ്ട്’. രാജിനി ചാണ്ടി പറഞ്ഞു. രജിത്തുമായി ഒരു തരത്തിലും ഒത്തുപോകാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

Share
Leave a Comment