കുട്ടന് തമ്പുരാന് മുന്‍പേ മനോജ് കെ ജയന് എന്ന നടനെ അടയാളപ്പെടുത്തിയ ഒരു സിനിമയുണ്ടായിരുന്നു. അജയന് സംവിധാനം ചെയ്തു എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ‘പെരുന്തച്ചന്’. എംടിയുടെ മറ്റൊരു മഹാസൃഷ്ടി. തിലകന് ‘പെരുന്തച്ചനായി അഭിനയ പെരുമ നിറച്ച ചിത്രത്തില്‍ ‘തിരുമംഗലം നീലകണ്ഠന്’ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന് അവതരിപ്പിച്ചത്. ആ കഥാപാത്രം നാനാ പടേക്കര്‍ ചെയ്യണമെന്നായിരുന്നു എംടിയുടെ മോഹം എന്നാല്‍ അവിചാരിതമായി മനോജ് കെ ജയന് ആ വേഷം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു. പെരുന്തച്ചനായി അതിശയകരമാംവിധം പകര്‍ന്നാട്ടം നടത്തിയ ഇതിഹാസ നടന് തിലകന് പുറമേ നെടുമുടി വേണുവും, മനോജ് കെ ജയനുമൊക്കെ ജീവിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ ‘പെരുന്തച്ചന്’.
‘മറുപുറം’, ‘അനന്തവൃത്താന്തം’, തുടങ്ങി രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ചു പരിചയമുള്ള മനോജ് കെ ജയനെന്ന പുതുമുഖ താരത്തെ എംടിയും സംവിധായകനും ചേര്‍ന്ന് പെരുന്തച്ചനിലെ കഥാപാത്രം ചെയ്യാന്‍ തെരഞ്ഞെടുക്കുകയായിരുന്നു, ‘കുമിളകള്‍’ എന്ന ദൂരദര്‍ശനിലെ ടെലിവിഷന്‍ സീരിയലാണ് മനോജ് കെ ജയന് സിനിമയിലേക്കുള്ള വഴിതുറന്നത്.’പെരുന്തച്ചന്’. എന്ന ചിത്രത്തിലെ മനോജ് കെ ജയന്റെ പ്രകടനം കണ്ടിട്ടാണ് ഹരിഹരന് കുട്ടന് തമ്പുരാനായി മനോജ് കെ ജയനെ പരിഗണിച്ചത്.
Post Your Comments