‘രസികന്‍’ എന്ന ലാല്‍ ജോസ് – ദിലീപ് ടീമിന്‍റെ ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ നായികയായി തുടക്കം കുറിച്ചതെങ്കിലും അതിനു മുന്‍പേ ക്യാമറയ്ക്ക് മുന്നില്‍ വന്നു പോയിട്ടുണ്ട് താരം. സംവൃത സുനില്‍ സിനിമയിലെത്തിയിട്ട് 22 വര്‍ഷമായി എന്ന് വിക്കിപീഡിയ രേഖപ്പെടുത്തുമ്പോള്‍ അതിന്‍റെ പിന്നിലുള്ള സത്യാവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
“1998-ലാണ് ഞാന്‍ സിനിമയില്‍ വന്നതെന്ന് വിക്കിപീഡിയ പറയുന്നു. സത്യത്തില്‍ അതൊരു അബദ്ധമാണ്. അതിനു പിന്നില്‍ ഒരു സംഭവമുണ്ട്. ആ വര്‍ഷമാണ് ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രം വന്നത്. ക്ലൈമാക്സ് ഷൂട്ട് നടന്നത് എന്റെ അങ്കിളിന്റെ വീട്ടിലായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മോഹന്‍ലാലിനെ കാണാം എന്ന് പറഞ്ഞു അവിടെചെന്നു. കണ്ടു കഴിഞ്ഞു അടുത്ത മുറിയില്‍ പോയിരുന്നു കളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വന്നു വിളിച്ചു. സീനില്‍ പുറകില്‍ നില്‍ക്കാന്‍ കുറച്ചു കുട്ടികള്‍ വേണം. ജൂനിയര്‍ ആര്‍ട്ടിസ്സ്റ്റുമാരൊന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഞങ്ങള്‍ പോയി, ആ സീനില്‍ ഉള്‍പ്പെട്ടു.എന്റെ ആദ്യ സിനിമ രസികനാണ്.അതുവരെ കുടുംബത്തിനു സിനിമയുമായി യാതൊരു ബന്ധവുമില്ല. നന്ദനത്തിലേക്കായിരുന്നു ആദ്യത്തെ ഓഫര്‍. അത് വന്നപ്പോള്‍ അമ്മയും അമ്മുമയുമൊക്കെ ചോദിച്ചു “അത് വേണോ അതൊക്കെ വലിയ വലിയ ആള്‍ക്കാര്‍ക്ക് പറഞ്ഞതല്ലേ?” എന്ന്’.
Post Your Comments