മലയാളത്തിലും തെന്നിന്ത്യയിലും അഭിനയത്തില്‍ വിസിമയ ലോകം തീര്‍ത്ത താരമാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുളളത്. താരത്തിന്റെ സിനിമാ ജീവിതത്തില്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം മലയാളത്തിന് പുറമെയും ചിത്രത്തിന് റീമേക്കുകള്‍ ഉണ്ടായി എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ തുറന്ന് പറിച്ചിലാണ് കേരള കരയാകെ ഏറ്റെടുത്തിരിക്കുന്നത്.
2013ല്‍ ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായി മാറുകയായിരുന്നു. എന്നാല്‍ ദൃശ്യം ഇറങ്ങിയതിന് പിന്നാലെ കേരളത്തില്‍ നടന്ന നിരവധി കൊലപാതങ്ങള്‍ക്ക് സിനിമയുടെ മാനം കൈവന്നിരുന്നു’ദൃശ്യം മോഡല്‍’ കൊലപാതക പരമ്പരകള്‍ തന്നെ അരങ്ങേറി. ഇപ്പോഴിതാ ദൃശ്യം സിനിമ കേരളത്തില്‍ വളരെ ദോഷം ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായ കെ.എം. ടോണി. റിട്ടയര്‍മെന്റിനോടനുബന്ധിച്ച് അദ്ദേഹം ആലപ്പുഴ പ്രസ് ക്ലബ് നല്‍കിയ ആദരവ് ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘എല്ലാ കേസുകളും തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നുപോലും തെളിയാതിരുന്നിട്ടില്ല. ചിലതൊക്കെ സാധാരണങ്ങളായ മെര്‍ഡറുകള്‍ ആയിരുന്നെങ്കില്‍ മറ്റുചിലത് ഒരു തെളിവും ഇല്ലാത്തതായിരുന്നു. അവയൊക്കെ എന്നെ വളരെയധികം വിഷമിപ്പിച്ചിട്ടുമുണ്ട്. ദൃശ്യം സിനിമ വളരെ ദോഷം ചെയ്തിട്ടുണ്ട്. കാരണം ഒരു കേസില്‍, അമേരിക്കയില്‍ ജോലി ചെയ്യുന്ന ആളുടെ വീട്ടിലാണ് ശവം അടക്കിയത്. വളരെ വലിയ കോമ്ബൗണ്ടുള്ള വീടാണത്. പ്രതികള്‍ മതില്‍ ചാടി കടന്നാണ് കുഴിച്ചു മൂടിയത്. ചീഞ്ഞളിഞ്ഞ മൃതദേഹം പതിനാറാമത്തെ ദിവസമാണ് പുറത്തെടുത്തത്’.അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.
Post Your Comments