പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ ബോളിവുഡ് താര സുന്ദരിക്ക് ഓൺലൈനിൽ ട്രോൾ മഴ. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൊട്ടിക്കരഞ്ഞ ബോളിവുഡ് നടി ദിയ മിര്സക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമർശനങ്ങളും.
ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രം താരം കരഞ്ഞതായി അഭിനയിച്ചു എന്നാണ് വിമർശനം. കാലാവസ്ഥാ വ്യതിയാനത്തേ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ദിയ പൊട്ടിക്കരഞ്ഞത്. അവതാരക പേപ്പര്‍ നാപ്കിന് കൊടുത്തെങ്കിലും അവര്‍ അത് നിരസിച്ചു.‘സഹാനുഭൂതിയില്‍ നിന്നും പിന്തിരിപ്പിക്കരുത്, കണ്ണുനീര് പൊഴിക്കുന്നതിന് ഭയമരുത്..ഇത് അഭിനയമല്ല..’ എന്നു പറഞ്ഞായിരുന്നു വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ നടി വിതുമ്പിയത്.
#WATCH Actor Dia Mirza breaks down while speaking at the ‘climate emergency’ session during Jaipur Literature Festival; she says, “Don’t hold back from being an empath”. (27.1.20) pic.twitter.com/fyAgH3giL9
— ANI (@ANI) January 28, 2020
ബാസ്ക്കറ്റ് ബോള്‍ താരം കോബ് ബ്രയാന്റ് കൊല്ലപ്പെട്ട വാര്‍ത്ത വന്നതാണ് തന്നെ ആകെ ഉലച്ചു കളഞ്ഞത് എന്ന് ദിയ പിന്നീട് പറഞ്ഞു. എസിയും ഫ്രിഡ്ജുമില്ലാത്ത കാറിലാണോ ദിയ യാത്ര ചെയ്യുന്നതെന്നും അതോ ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതു നിര്‍ത്തിയോ അതിനാണോ ഈ കരച്ചിലെന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.
Post Your Comments