‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമ പ്ലാന്‍ ചെയ്തപ്പോള്‍ അതിന്റെ കൂടുതല്‍ ചര്‍ച്ചയ്ക്കായി മമ്മൂട്ടിയും ലാല്‍ ജോസും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ‘ചന്ദ്രലേഖ’യുടെ ലൊക്കേഷനിലേക്കാണ് പോയത് കാരണം മറവത്തൂര്‍ കനവിന്റെ തിരക്കഥാകൃത്തായ ശ്രീനിവാസന്‍ ചന്ദ്ര ലേഖ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശ്രീനിവാസന്‍ മറവത്തൂര്‍ കനവിന്റെ കഥ വികസിപ്പിച്ചത്. അതിന്റെ ചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു ശ്രീനിവാസന്‍ ലാല്‍ ജോസിനെ ‘ചന്ദ്രലേഖ’യുടെ സെറ്റിലേക്ക് വിളിപ്പിച്ചത്. അപ്രതീക്ഷിതമായി മമ്മൂട്ടിയും ലാല്‍ജോസിനൊപ്പം ശ്രീനിവാസനെ കാണാന്‍ ചന്ദ്ര ലേഖയുടെ സെറ്റിലേക്ക് യാത്ര തിരിച്ചു. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’. മമ്മൂട്ടിയിലെ താരം ഒന്ന് പിന്നില്‍ നിന്നപ്പോഴായിരുന്നു മറവത്തൂര്‍ കനവിന്റെ ചരിത്ര വിജയം മലയാള സിനിമ ആഘോഷമാക്കിയത്.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ കഥയെക്കുറിച്ച് ലാല്‍ ജോസിനോടും മമ്മൂട്ടിയോടും ശ്രീനിവാസന്‍ പങ്കുവെച്ചത് അന്ന് അവിടെ വെച്ച് മോഹന്‍ലാല്‍ തന്നോട് ചോദിച്ചത് ഇന്നും ഓര്‍മ്മയിലുണ്ടെന്നു തുറന്നു പറയുകയാണ് ലാല്‍ ജോസ്.
‘നീ എന്നെ നായകനാക്കി സിനിമ ആലോചിച്ചില്ലല്ലോ’ എന്നായിരുന്നു ലാലേട്ടന്റെ കമന്റ് ലാല്‍ ജോസ് പറയുന്നു.
Post Your Comments