GeneralLatest NewsMollywoodNEWSWOODs

പോലീസ് സ്റ്റേഷനിലെ ‘സ്റ്റാർട്ട് ആക്ഷന് ‘ ഡിജിപിയുടെ ‘കട്ട്’

കേരളത്തിൽ ഇനി പോലീസ് സ്റ്റേഷനുകളിൽ യാതൊരു വിധ ഷൂട്ടിങ്ങും പാടില്ല എന്ന് പോലീസ്  മേധാവി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിംഗ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു.

സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിംഗ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പോലീസ് സ്‌റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. നേരത്തെ എറണാകുളം ജില്ലയിലുൾപ്പടെ ചില സ്റ്റേഷനുകൾ വിവിധ ചിത്രീകരണങ്ങൾക്കായി വിട്ടുകൊടുത്തിരുന്നു.

സിനിമാരംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നുയർന്നെങ്കിലും കാര്യമായ പരിശോധനകൾ നടന്നിരുന്നില്ല. ഈ  ആരോപണം  ശ്കതമായി  നിൽക്കവെയാണ് ഇങ്ങനെയൊരു ഉത്തരവ്.

അതീവ സുരക്ഷാ മേഖലയായ പോലീസ് സ്റ്റേഷനുകൾ ഒരു കാരണവശാലും ഷൂട്ടിംഗിന് നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി പോലീസ് ആസ്ഥാനം എ.ഡി.ജി.പി.യുടെ സർക്കുലറാണ് പുറത്തുവന്നത്.

shortlink

Post Your Comments

Back to top button