മൊഴിമാറ്റ ചിത്രങ്ങളിലൂടെയും തമിഴ് മുൻനിര നായകന്മാരുടെ നായികയായും മലയാളികൾക്കും സുപരിചിതയായ നടിയാണ് സാമന്ത അഖിനേനി. വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രം സൂപ്പർ ഡീലക്സ് ആയിരുന്നു തമിഴിൽ സാമന്തയുടെ അവസാന ചിത്രം. ശേഷം തെലുങ്കിൽ നിറഞ്ഞുനിന്ന താരം ഇപ്പോൾ രു പുതിയ സംരംഭം തുടങ്ങിയ വാർത്തയാണ് തെലുങ്കിൽ ചർച്ചാവിഷയം.
അഭിനയത്തിനു പുറമേ, ഇപ്പോൾ സമാന്ത സുഹൃത്തുക്കളോടൊപ്പം ഒരു പുതിയ സംരംഭം ആരംഭിച്ചു. സുഹൃത്തുക്കളായ ഫാഷൻ ഡിസൈനർ ശിൽപ റെഡ്ഡി, മുക്ത ഖുറാന എന്നിവർക്കൊപ്പം കുട്ടികൾക്കായി ഒരു പ്രീ-പ്രൈമറി സ്കൂൾ താരം ആരംഭിച്ചു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്കൂൾ പ്രവേശനവും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 15വർഷമായി താരം കുട്ടികളുടെ വിദ്യാഭാസ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
കുട്ടികൾക്കും സ്ത്രീകൾക്കും വൈദ്യസഹായം നൽകുന്ന പ്രത്യുഷ എൻജിഒയുടെ സ്ഥാപകൻ എന്ന നിലയിലും സമന്ത അറിയപ്പെടുന്നു.ഈ വർഷം ഒരു വെബ് സീരീസിലും താരം അഭിനയിക്കുന്നുണ്ട്. എന്തായാലും താരം തുടങ്ങിവയ്ക്കുന്ന ഈ സംരംഭത്തിന് ആശംസകളുമായി നിരവധി പേരാണ് ഓൺലൈനിൽ നിറയുന്നത്.
Post Your Comments