താരാരാധന പരിധിവിടുമ്പോൾ സൂപ്പർതാരങ്ങൾ പോലും ക്ഷമ നശിച്ച് പ്രതികരിക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. സിനിമാതാരങ്ങളെ പൊതുഇടങ്ങളില്‍ എവിടെ വച്ചു കണ്ടാലും അവര്‍ നടക്കുന്ന വഴിയെ അവര്‍ക്കൊപ്പം നടന്ന് ചോദിക്കാതെ സെല്‍ഫിയെടുക്കുമ്പോള്‍ പലവിധത്തിലാണ് അവരും പ്രതികരിക്കാറുള്ളത്. കഴിഞ്ഞ ദിവസം നടന് സല്മാന് ഖാൻ അത്തരത്തിൽ ഒരു പ്രതികരണം നടത്തി.
ഗോവ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സല്മാന്. ഒരാള്‍ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ ലഭിക്കാനായി പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സല്മാന് അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന് പിന്നാലെ ചെല്ലുന്നുണ്ട്.
Post Your Comments