CinemaGeneralLatest NewsMollywoodNEWSWOODs

കാടുകയറാൻ തയ്യാറായി സ്റ്റൈൽ മന്നൻ ‘രജനികാന്ത്’; മോദിക്ക് ശേഷം ‘മാൻ വേഴ്സസ് വൈൽഡിൽ’പങ്കെടുക്കുന്ന ഇന്ത്യൻ താരം

കർണാടകയിൽ ഉള്ള ദേശീയ ഉദ്യാനമായ ബന്ദിപ്പൂർ കടുവാസങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. ബന്ദിപ്പൂർ വനത്തിൽ സുൽത്താൻ ബത്തേരി ഹൈവേയിൽ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് ഷൂട്ടിങ്.

സിനിമകളിലൂടെ ആരാധകരെ കോരിത്തരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിനെ തേടി ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന സാഹസിക പരിപാടിയുടെ അവതാരകൻ ബെയർ ഗ്രിൽസ് എത്തി. നരേന്ദ്ര മോദിക്ക് ശേഷം ബെയർ ഗ്രിൽസിനൊപ്പം മാൻ വേഴ്സസ് വൈൽഡിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരമാണ് രജനികാന്ത്.

കർണാടകയിൽ ഉള്ള ദേശീയ ഉദ്യാനമായ ബന്ദിപ്പൂർ കടുവാസങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. ബന്ദിപ്പൂർ വനത്തിൽ സുൽത്താൻ ബത്തേരി ഹൈവേയിൽ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് ഷൂട്ടിങ്.
ഷൂട്ടിങ്ങിനായി മൂന്നുദിവസത്തെ അനുമതിയാണ് കർണ്ണാടക വനം വകുപ്പ് നൽകിയിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ഷൂട്ടിംഗ് അനുമതി മുംബൈയിലെ സെവെന്റോറസ് എന്റർടൈൻമെന്റിന്ന് നൽകിയിരിക്കുന്നത്.

ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പമാണ് താരം എത്തിയത്. നരേന്ദ്രമോദിയുമായുള്ളപരിപാടിയുടെ എപ്പിസോഡുകൾ ശ്രദ്ധേയമായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഹോളിവുഡ് താരങ്ങളം ഈ പരുപാടിയിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button