എന്തൊരു വിനയം അത് കണ്ടുപഠിക്കേണ്ടത് : സൂപ്പര്‍ താരത്തെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

തുടക്കത്തിന്റെ കരിയറില്‍ തന്നെ അമ്മ വേഷങ്ങള്‍ ചെയ്തത് തനിക്ക് വിനയയായെന്ന് തുറന്നു പറയുകയാണ് ലക്ഷ്മി ഗോപാല സ്വാമി

നൃത്ത പ്രാധാന്യമുള്ള സീനുകളാണ്  ലക്ഷ്മി ഗോപാലസ്വാമിയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്. ‘അരയന്നങ്ങളുടെ വീട്’. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ തുടങ്ങിയ ചിത്രങ്ങളിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം ഒരു പ്രധാന ഘടകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിന്റെ കരിയറില്‍ തന്നെ അമ്മ വേഷങ്ങള്‍ ചെയ്തത് തനിക്ക് വിനയായെന്ന് തുറന്നു പറയുകയാണ് ലക്ഷ്മി ഗോപാല സ്വാമി. സിനിമയില്‍ വന്ന നിമിഷങ്ങളെക്കുറിച്ചും ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അപൂര്‍വ്വ നിമിഷത്തെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

‘മലയാളത്തില്‍ കുറച്ചു കൂടി നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ കിട്ടിയില്ല. പക്ഷെ ലഭിച്ച വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. അരയന്നങ്ങളുടെ വീട്ടിലെ സീത, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ആശ ലക്ഷ്മി. ഇനിയും സാധ്യതയുണ്ട്. തുടക്കത്തില്‍ കിട്ടിയ അമ്മ വേഷങ്ങള്‍ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. വേദനിക്കുന്ന പാവം അമ്മ അല്ലാതെ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലെ അമ്മ വേഷത്തിനുള്ളൂ. ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. വ്യത്യസ്തമായ ടഫ്‌ റോളുകള്‍ ചെയ്യണം. ഇക്കാലയളവില്‍ തമിഴ്, തെലുങ്ക് കന്നഡ സിനിമകളിലും അഭിനയിച്ചു. തെലുങ്കില്‍ അമിതാബ് ബച്ചനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്‍റെ പെരുമാറ്റം ഡയലോഗ് ഡെലിവറി, ടൈമിംഗ്, ഒക്കെ കണ്ടുപഠിക്കേണ്ടതാണ്‌. അതുപോലെയായിരുന്നു നെടുമുടി ചേട്ടനോപ്പമുള്ള അഭിനയം. ‘തനിയെ’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അഭിനയത്തിന്റെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത ഫീലായിരുന്നു എനിക്ക്. അനുഭവ സമ്പത്തുള്ള നടിനടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളറിയാതെ അഭിനയിച്ചു  പോകും’.

Share
Leave a Comment