GeneralLatest NewsMovie GossipsNEWSTollywoodWOODs

”കൈയില്‍ എന്തെങ്കിലും കിട്ടിയിരുന്നേല്‍ അത് എടുത്ത് അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ” അനുവിന്റെ ലൊക്കേഷൻ വഴക്കിനെ പറ്റി സംവിധായകൻ മിസ്‌കിൻ

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ തുപ്പരിവാലന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് മിസ്‌കിന്‍

തുപ്പരിവാലൻ എന്ന ഹിറ്റ് ചിത്രത്തിന്  ശേഷം സൈക്കോയുമായി സംവിധായകന്‍ മിസ്‌കിന്‍ എത്തിയിരിക്കുകയാണ്. കാഴ്ചവൈകല്യമുള്ള നായകന്‍ തന്റെ കാമുകിയെ ഈ സൈക്കോയില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആരാധകരുടെ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ‘സൈക്കോ’.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ തുപ്പരിവാലന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് മിസ്‌കിന്‍.ഒരു എസ്‌കലേറ്ററില്‍ വെച്ചായിരുന്നു ഷൂട്ട്. ഒരു കുര്‍ത്തയായിരുന്നു അനു ഇമ്മാനുവേലിന്റെ വേഷം. ആന്‍ഡ്രിയയാകട്ടെ ജീന്‍സിലും. അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് സംവിധായകനെ ദേഷ്യം പിടിപ്പിച്ചു.അപ്പോള്‍ കൈയില്‍ എന്തെങ്കിലും കിട്ടിയിരുന്നേല്‍ അത് എടുത്ത് അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിസ്‌കിന്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button