CinemaGeneralLatest NewsMollywoodNEWS

ഞാന്‍ എങ്ങനെയുള്ള ഭര്‍ത്താവ് ആണ് എന്നതിനേക്കാള്‍ സമ എങ്ങനെയുള്ള ഭാര്യയാണ് എന്ന് ചോദിക്കുന്നതാകും നല്ലത്

എന്റെ മൂഡ്‌ മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല

മലയാളത്തില്‍ ശ്രദ്ധേയമായ സിനിമാ തെരഞ്ഞെടുപ്പുകളിലൂടെ മുന്നേറ്റം നടത്തുന്ന ആസിഫ് അലിയെ സംബന്ധിച്ച് പോയ വര്‍ഷം ഏറ്റവും മികച്ചതായിരുന്നു. വിജയ്‌ സൂപ്പറും പൗര്‍ണമിയും കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ രണ്ടു സോളോ ഹിറ്റ് ഉള്‍പ്പടെ ഉയരെ പോലെയുള്ള ശ്രദ്ധേയമായ സിനിമകളിലും ആസിഫ് അലി കയ്യടി നേടി. സിനിമാ വിശേഷങ്ങള്‍ ഭാര്യ സമയെക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ് ആസിഫ് അലി

‘ഞാന്‍ എങ്ങനെയുള്ള ഭര്‍ത്താവ് ആണ് എന്ന് ചോദിക്കുന്നതിനേക്കാള്‍ സമ എങ്ങനെയുള്ള ഭാര്യയാണെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. എന്റെ മൂഡ്‌ മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ.  എന്റെ സിനിമകളെക്കുറിച്ചും സമ അഭിപ്രായം പറയാറുണ്ട്‌. ‘ഉയരെ’ കണ്ടപ്പോഴാണ് സമയക്ക് വ്യത്യസ്തമായൊരു  എക്സ്പീരിയന്‍സുണ്ടായത്. സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്. മിക്ക സിനിമകളും കഴിവതും റിലീസ് ഡേ തന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. അതില്‍ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണം അറിഞ്ഞേ ഞാന്‍ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആസിഫ് അലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button