GeneralLatest NewsMollywoodNEWSWOODs

” ആദ്യം പട്ടിണി മാറ്റു,പ്രതിമ അതിന് ശേഷമാകാം ”’ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് നടൻ ശ്രീനിവാസൻ

സമകാലിക പ്രശ്നങ്ങളിൽ തന്റെ അഭിപ്രായം വെളിപ്പെടുത്താൻ ഒരു മടിയുമില്ലാത്ത ആളാണ് നടൻ ശ്രീനിവാസൻ. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നയങ്ങളെ കണക്കിന് വിമർശിക്കുകയാണ് താരം. ഒപ്പം ദൈവങ്ങളോടുള്ള തന്റെ വിരോധത്തെ കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞു

സമകാലിക പ്രശ്നങ്ങളിൽ തന്റെ അഭിപ്രായം വെളിപ്പെടുത്താൻ ഒരു മടിയുമില്ലാത്ത ആളാണ് നടൻ ശ്രീനിവാസൻ. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നയങ്ങളെ കണക്കിന് വിമർശിക്കുകയാണ് താരം. ഒപ്പം ദൈവങ്ങളോടുള്ള തന്റെ വിരോധത്തെ കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞു. ”ദൈവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം. ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്, നല്ലവനേയും ചീത്ത ആള്‍ക്കാരെയും ഉണ്ടാക്കിയത്. ദൈവം സര്‍വ ശക്തനാണെങ്കില്‍ നല്ല ആള്‍ക്കാരെ മാത്രം ഉണ്ടാക്കിയാല്‍ പോരെ.” ഒരു പത്ര മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ  ശ്രീനിവാസന്‍ പറഞ്ഞു.

‘കേന്ദ്രത്തിലെ ഗവണ്‍മെന്റ് വേണ്ടാത്ത കാര്യങ്ങള്‍ പലതും ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. 2000 ത്തിന്റെയും 500 ന്റെയും നോട്ട് അച്ചടിക്കാന്‍ 12,000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോണ്‍ കൊടുത്തു. ഇതൊക്കെ ജനാധിപത്യമാണ്!’

‘എന്തിനാണ് പ്രതിമയുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ആള്‍ക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലേ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാന്‍ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ.’ ശ്രീനിവാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button