തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി ശ്രീ രഞ്ജിനി. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയ ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്പാവൂർ സ്വദേശി രഞ്ജിത്താണ് വരൻ.
വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭനോട് പ്രണയം തോന്നുന്ന അശ്വതി ടീച്ചർ ചിത്രത്തിൽ ഉടനീളം പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. മൂക്കുത്തി, ദേവിക, പ്ലസ് ടു, ബിയോളജി തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.
പോരാട്ടം, അള്ളു രാമേന്ദ്രൻ,തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി. സംഗീതജ്ഞനായ ഉണ്ണിരാജിന്റെയും അഭിനേത്രി രമാദേവിയുടെയും മകളാണ് ശ്രീ രഞ്ജിനി.
Post Your Comments