മലയാളത്തിലെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹതാരങ്ങളും. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി മസിൽമാൻ ചാക്കോച്ചനായിരിക്കുകയാണ് താരം.
വടംവലിയുടെ താരമായി നിൽക്കുന്ന ചിത്രവും ഒപ്പം ശരീരത്തിൽ വടംവലി വരുത്തിയ പാടുകളുമാണ് താരം ഫേസ്ബുക്കിൽ പോസ്റ്റിയിരിക്കുന്നത്. താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിച്ചും മറ്റുമുള്ള കമെന്റുകൾ കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ.
ഇത് ചുമ്മാ കളിയാണെന്ന് നങ്ങൾ കരുതുന്നുണ്ടെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടി കാണൂ എന്നും ചാക്കോച്ചൻ പറയുന്നു.
സംസ്ഥാന അവാർഡ് നേടിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ ഈ രൂപമാറ്റം. സിനിമയുടെ ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു.
കുഞ്ചാക്കോ ബോബനെ കൂടാതെ ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം. അൻവർ അലി രചനയും വിഷ്ണു വിജയ് സംഗീതവും നിർവഹിക്കുന്നു. മഹേഷ് നാരായൺ എഡിറ്റിങ്ങും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്.
ഗോൾഡ് കോയ്ൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാമ്പൂർ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments