
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിജിതനായി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനായി ആരാധകരുടെ ഇടയില്‍ പ്രിയങ്കരനായ താരമാണ് ഗായകന്‍ സോമദാസ്. അടുത്തിടെ സോമദാസിനെതിരെ പല ആരോപണങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു ‘ബിഗ് ബോസ് സീസണ്‍ ടു’വില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരത്തിന്റെ ചില തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. തന്റെ മുന്‍ ഭാര്യയെ കുറിച്ചും, വിവാഹമോചനത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തന്റെ മുന്‍ ഭാര്യയില്‍ നിന്ന് തന്റെ കുട്ടികളെ വീണ്ടെടുക്കാന്‍ താന്‍ അഞ്ചര ലക്ഷം രൂപ അവര്‍ക്ക് നല്‍കിയിരുന്നതായും സോമദാസ് ആരോപിച്ചിരുന്നു. എന്നാല്‍ സോമദാസിന്റെ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഗായകന്റെ മുന്‍ ഭാര്യ സൂര്യ രംഗത്ത് എത്തിയിരുന്നു എന്നാല്‍ സത്യം തുറന്ന് പറഞ്ഞ് ഇരുവരുടെയും മകള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
അമ്മയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സൂര്യയുടെയും സോമദാസിന്റെയും മക്കള്‍. സൂര്യ ആരോപിച്ച കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മക്കള്‍ രംഗത്തിയിരിക്കുന്നത്. ലൈവ് വീഡിയോയിലൂടെ മകളുടെ തുറന്നു പറച്ചില്‍. ഒന്‍പത് കൊല്ലമായി ഞങ്ങളെ അന്വഷിക്കാന്‍ പോലും വരാത്ത അമ്മയുടെ വാക്കുകള്‍ വിശ്വസനീയമല്ലെന്നുംഅവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. അവര്‍ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാന്‍ പറഞ്ഞാലും ഞാന്‍ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും. അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവര്‍ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാന്‍ നോക്കരുത.്’ നിറകണ്ണുകളോടെ മൂത്ത മകള്‍ പറഞ്ഞു.
Post Your Comments