
മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ക്ക് കൂടുതല്‍ മാസ് പരിവേഷം നല്‍കിയത് ഷാജി കൈലാസ് സിനിമകളാണ്. ‘പത്താമുദയം’ ‘രാജാവിന്റെ മകന്’ പോലെയുള്ള മോഹന്‍ലാലിന്റെ തുടക്കകാലത്തെ ആക്ഷന്‍ സിനിമകള്‍ മോഹന്‍ലാലിന്റെ അമാനുഷിക കഥാപാത്രങ്ങള്‍ വരച്ചു കാട്ടിയ സിനിമയായിരുന്നില്ല എന്നാല്‍ ഷാജി കൈലാസ് മോഹന്‍ലാല്‍ ടീമില്‍ പിറവി കൊണ്ട സിനിമകള്‍ ഒരു സൂപ്പര്‍ താരത്തിന്റെ താരമൂല്യത്തെ പ്രയോജനപ്പെടുത്തി ചെയ്ത സിനിമകളായിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നായക നടന്റെ സ്ഥാനം വളരെ വലുതാണെന്നും ആദ്യമായി മോഹന്‍ലാലിനെ കണ്ട നിമിഷത്തെക്കുറിച്ചും ഷാജി കൈലാസ് പങ്കുവയ്ക്കുകയാണ്.
‘നായകന്’ എന്ന ബാലു കിരിയത്ത് സാറിന്റെ സിനിമയില്‍ സഹസംവിധയകനായി പ്രവര്‍ത്തിക്കുമ്പോള്‍ അതിലെ ഹീറോ മോഹന്‍ലാല്‍ ആയിരുന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം ചിത്രത്തില്‍ ജോയിന്‍ചെയ്തത്, മോഹന്‍ലാലിനോട് ഷോട്ട് റെഡിയായി എന്ന് പറയാനായി ചെല്ലുമ്പോള്‍ അദ്ദേഹം ഷൂസ് കെട്ടുകയായിരുന്നു, എന്നെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ലാല്‍ ജി ചോദിച്ചത് വീട്ടില്പറഞ്ഞിട്ടാണോ വന്നതെന്നായിരുന്നു. അന്നൊക്കെ സിനിമയില്‍ സംവിധായകരാകാന്‍ നടക്കുന്നവര്‍ വീട്ടില്‍ പറയാതെ കള്ളവണ്ടി കയറി വരുന്നവരാണെന്ന ഒരു ധ്വനി സിനിമാ ഫീല്ഡില്ഉണ്ടായിരുന്നു. അത് വെച്ചായിരിക്കണം അദ്ദേഹം അങ്ങനെയൊരു ചോദ്യം ചോദിച്ചത്’.
Post Your Comments