BollywoodGeneralLatest NewsMovie GossipsNEWSWOODs

”എന്‍റെ മകൾ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന് ? അപ്പോൾ ഞാൻ അതിൽ ഇന്ത്യൻ എന്ന് എഴുതി” മതത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഷാരൂഖ് ഖാൻ

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മതത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് കൃത്യമായി അവതരിപ്പിക്കുകയാണ് ഷാരുഖ് ഖാൻ ഈ വീഡിയോയിൽ. ഹിന്ദു - മുസ്ലിം എന്ന വേർതിരിവ് തന്റെ കുടുംബത്തിൽ ഇല്ലെന്ന് ഷാരുഖ് ഖാൻ വ്യക്തമാക്കുന്നു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മതത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് കൃത്യമായി അവതരിപ്പിക്കുകയാണ് ഷാരുഖ് ഖാൻ ഈ വീഡിയോയിൽ. ഹിന്ദു – മുസ്ലിം എന്ന വേർതിരിവ് തന്റെ കുടുംബത്തിൽ ഇല്ലെന്ന് ഷാരുഖ് ഖാൻ വ്യക്തമാക്കുന്നു.

‘ഞാൻ മുസ്ലിം ആണ് . എന്‍റെ ഭാര്യ ഹിന്ദുവും. എന്നാൽ എന്‍റെ കുട്ടികൾ ഇന്ത്യക്കാരാണ്. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ ഞങ്ങൾക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എന്‍റെ മകൾ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന് ? അപ്പോൾ ഞാൻ അതിൽ ഇന്ത്യൻ എന്ന് എഴുതി. ഞങ്ങൾക്ക് വേറെ ഒരു മതമില്ല’ – വീഡിയോയിൽ ഷാരുഖ് ഖാൻ പറഞ്ഞു.

വീട്ടിൽ പ്രത്യേകിച്ച് ഒരു മതവുമില്ലാത്തതുകൊണ്ട് എല്ലാ മതങ്ങളുടെ ഉത്സവങ്ങളും ഞങ്ങൾ ഒരേ പ്രാധാന്യത്തോട ആഘോഷിക്കും. ആര്യൻ എന്ന പേരും സുഹാന എന്ന പേരും പകുതി മതപരവും പകുതി ഇന്ത്യനുമാണ്. അതിന്‍റെ കൂടെ ഖാൻ എന്ന പേര് ഇഷ്ടദാനം നൽകിയതാണെന്നും ഷാരുഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button